Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Employees

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്കം; ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും വെ​ട്ടേ​റ്റു

കൊ​ച്ചി: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം വ​ടി​വാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. വൈ​റ്റി​ല ഹ​ബ്ബി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും വെ​ട്ടേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ - ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന അ​തു​ല്യ ബ​സി​ലെ​യും ചേ​ർ​ത്ത​ല - ക​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സു​ൽ​ത്താ​ൻ ബ​സി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യും സ​ർ​വീ​സ് സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ്റി​ല ഹ​ബ്ബി​ൽ ബ​സു​ക​ൾ എ​ത്തി​യ​തോ​ടെ ത​ർ​ക്കം മൂ​ർ​ച്ഛി​ക്കു​ക​യും അ​തു​ല്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ വ​ടി​വാ​ളു​മാ​യി സു​ൽ​ത്താ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് മു​ക്താ​റി​നും ക​ണ്ട​ക്ട​ർ അ​ൽ​ത്താ​ഫി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up